മുതലമടയിൽ ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ അറസ്റ്റിൽ
Saturday, August 23, 2025 2:39 PM IST
പാലക്കാട്: മുതലമടയിൽ ആദിവാസിയായ മധ്യവയസ്ക്കനെ റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ.
മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പോലീസിന്റെ പിടിയിലായത്. റിസോർട്ട് നടത്തിപ്പുകാരനായ ഇവരുടെ മകൻ പ്രഭു ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുതലമടയിലെ റിസോർട്ടിൽ ജീവനക്കാരനായ വെള്ളയപ്പൻ എന്ന 54 കാരനെ മുറിയിൽ പൂട്ടിയിട്ടത്.
അനുമതിയില്ലാതെ ബിയർ എടുത്തു കുടിച്ചു എന്ന് ആരോപിച്ചായിരുന്നു രംഗനായകിയും അവരുടെ മകനും വെള്ളയപ്പയെ മുറിയിൽ പൂട്ടിയിട്ടതും മർദിച്ചതും. പി
ന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ മുറി പൊളിച്ചാണ് പുറത്തെത്തിച്ചത്. മർദ്ദനമേറ്റ വെള്ളയപ്പൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ മുഖ്യ പ്രതിയായ പ്രഭുവിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.