കള്ളപ്പണം; കർണാടകയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
Saturday, August 23, 2025 2:44 PM IST
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിക്കിമില്‍ വച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കി. വൈകാതെ ബംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഇഡി 12 കോടി രൂപ കണ്ടെത്തിയിരുന്നു.
കൂടാതെ, ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും എംഎല്‍എയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്.
വീരേന്ദ്ര നിരവധി ഒൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രവർത്തിപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. വീരേന്ദ്ര അറസ്റ്റിലായത് സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ്.