രാഹുലിനെ കൈവിട്ട് ചെന്നിത്തലയും; രാജി ആവശ്യപ്പെടണമെന്ന് കെപിസിസി അധ്യക്ഷനെ അറിയിച്ചു
Sunday, August 24, 2025 1:08 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ ചെന്നിത്തല എഐസിസി നേതൃത്വത്തെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും അറിയിച്ചു.
ശനിയാഴ്ച പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് വിവരം.
രാഹുലിനെതിരേ ഇനിയും പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും രാജിവയ്ക്കാത്ത പക്ഷം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.