കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ 25 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നാ​ണ് ഇ​യാ​ൾ രോ​ഗ​ല​ക്ഷ​ണ​ത്തോ​ടെ ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ രോ​ഗി​ക​ളാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ആ​റു​പേ​രും വ​യ​നാ​ട് ജി​ല്ല​യി​ലെ ര​ണ്ടു​പേ​രും ആ​ണ് ചി​കി​ത്സ​യി​ലാ​ണ്.