മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Sunday, August 24, 2025 2:56 PM IST
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. രണ്ട് മാസം മുൻപാണ് രണ്ടര വയസ്സുകാരി പീഡനത്തിന് വിധേയയായത്.
ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തിറഞ്ഞത്.
മെഡിക്കൽ കോളജ് അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. മാനന്തവാടി പോലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.