സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍
Sunday, August 24, 2025 5:22 PM IST
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.
ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളജുകളിലോ പ്രഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.