നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Tuesday, August 26, 2025 9:52 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. ഇരിഞ്ഞാലക്കുട സ്വദേശി സിബിനെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
തായ്ലൻഡിൽ നിന്ന് ക്വാലാലംപുർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാലുകോടിയോളം വില വരും.