കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സി​ന്‍റെ പെ​ർ​മി​റ്റ് മൂ​ന്ന് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പേ​രാ​മ്പ്ര-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​ൽ 11 എ​ജി 3339 ബ​സി​ന്‍റെ പെ​ർ​മി​റ്റാ​ണ് റ​ദ്ദാ​ക്കു​ക. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു.

ജൂ​ലൈ 19ന് ​വൈ​കു​ന്നേ​രം ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് മ​രു​തോ​ങ്ക​ര മൊ​യി​ലോ​ത്ത​റ താ​ഴ​ത്തു വ​ള​പ്പി​ൽ അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ ജ​വാ​ദ് (19) മ​രി​ച്ച​ത്. പേ​രാ​മ്പ്ര ക​ക്കാ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ജ​വാ​ദ് ഓ​ടി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സും ആ​റ് മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.