ഓണം ഇതര മതസ്ഥരുടെ ആഘോഷം; അധ്യാപികയ്ക്കെതിരെ കേസ്
Wednesday, August 27, 2025 6:20 AM IST
തൃശൂർ: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ആഘോഷം വേണ്ടെന്നും ഓഡിയോ സന്ദേശമയച്ച അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു.
വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
രക്ഷിതാക്കളുടെ ഗ്രൂപ്പിലാണ് അധ്യാപിക ഓഡിയോ സന്ദേശമിട്ടത്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്.