യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന പ്രതീക്ഷിക്കുന്നു: സെലൻസ്കി
Wednesday, August 27, 2025 7:04 AM IST
കീവ്: യുക്രെയ്ൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾക്കു പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി നന്ദി പറഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന യുക്രെയ്ൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി എന്നു പറഞ്ഞാണ് സെലൻസ്കിയുടെ കുറിപ്പ് തുടങ്ങുന്നത്. ചർച്ചയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ യുക്രെയ്ൻ മാനിക്കുന്നുവെന്നു സെലൻസ്കി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ആശംസ സന്ദേശ കത്തും സെലൻസ്കി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 24നായിരുന്നു യുക്രെയ്ൻ സ്വാതന്ത്ര്യദിനം.