മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘാ​റി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് വീ​ണ് ഒ​രു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌

ആ​രോ​ഹി ഓം​കാ​ർ ജോ​വി​ലി​ൻ(24), ഉ​ത്ക​ർ​ഷ ജോ​വി​ലി​ൻ(​ഒ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വ​സാ​യി​ലെ നാ​രം​ഗി റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന നാ​ല് നി​ല​ക​ളു​ള്ള ര​മാ​ഭാ​യ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പി​ൻ​ഭാ​ഗം പു​ല​ർ​ച്ചെ 12.05 ഓ​ടെ​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​രാ​റി​ലും ന​ള​സൊ​പാ​ര​യി​ലു​മു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്) ര​ണ്ട് ടീ​മു​ക​ളും എ​ത്തി​യി​രു​ന്നു.