അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Wednesday, August 27, 2025 9:55 AM IST
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസിയുവിൽ തുടരുന്ന രാജേഷിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി.