നെയ്യാറ്റിൻകരയിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഭവം; നാല് പേർ അറസ്റ്റിൽ
Wednesday, August 27, 2025 8:54 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശികളായ അഭിരാം, വിഷ്ണു കുന്നത്തുകാൽ സ്വദേശി ബിനോയ്, ഉദയംകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ യൂസഫ് (60) ജഫീർ അഹമ്മദ്(57) എന്നിവരെയാണ് പ്രതികൾ തട്ടിക്കൊണ്ടുവന്നത്. ഉദയൻകുളങ്ങരക്ക് സമീപം ഒരു വീട്ടിൽ ഇരുവരെയും എത്തിച്ച ശേഷം കെട്ടിയിട്ട് ഇവരുടെ പക്കൽ നിന്ന് പണവും വാച്ചും കവർന്നു. ഇരുവരെയും മോചിപ്പിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു.
പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോയവരെ നെയ്യാറ്റിൻകര പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസ് വേഷത്തിലാണ് ഇവരെ തട്ടിക്കൊണ്ടു വന്നത്.