വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ മി​നി​യാ​പൊ​ളി​സി​ലു​ള്ള സ്കൂ​ളി​ൽ വെ​ടി​വ​യ്പ്. ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കു​ട്ടി​ക​ളാ​ണ്.

ചി​ല കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള ആ​ശ​ങ്ക​യാ​ണ് അ​ധി​കൃ​ത​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വ് സ്വ​യം വെ​ടി​യുതിർത്ത് ജീ​വ​നൊ​ടു​ക്കി​യെ​ന്ന് മി​നി​യാ​പൊ​ളി​സ് പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ എ​ട്ടാം ഗ്രേ​ഡ് വ​രെയുള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ, അ​ക്ര​മി​യാ​യ യു​വാ​വ് ജ​നാ​ല​ക​ൾ വ​ഴി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.