കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; അന്വേഷണമാരംഭിച്ച് പോലീസ്
Wednesday, August 27, 2025 11:33 PM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്.
സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.