തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​ന് ജ​യം. മ​ഴ ക​ളി​ച്ച മ​ത്സ​ര​ത്തി​ല്‍ 11 റ​ൺ​സി​നാ​ണ് ടൈ​റ്റ​ൻ​സ് വി​ജ​യി​ച്ച​ത്.

കാ​ര്യ​വ​ട്ടം, ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ടൈ​റ്റ​ന്‍​സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 222 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍റെ (49 പ​ന്തി​ല്‍ 98) ഇ​ന്നിം​ഗ്‌​സാ​ണ് ടൈ​റ്റ​ന്‍​സി​നെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

പി​ന്നീ​ട് മ​ഴ എ​ത്തി​യ​തോ​ടെ റോ​യ​ല്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം വി​ജെ​ഡി നി​യ​മ​പ്ര​കാ​രം 12 ഓ​വ​റി​ല്‍ 148 ആ​യി കു​റ​ച്ചു. റോ​യ​ല്‍​സി​ന് 12 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 136 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്. 26 പ​ന്തി​ല്‍ 63 റ​ണ്‍​സെ​ടു​ത്ത ഗോ​വി​ന്ദ് ദേ​വ് പൈ ​മാ​ത്ര​മാ​ണ് റോ​യ​ല്‍​സ് നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്.

റി​യ ബ​ഷീ​ര്‍ (23), നി​ഖി​ല്‍ (12), അ​ഭി​ജി​ത് പ്ര​വീ​ണ്‍ (പു​റ​ത്താ​വാ​തെ 17) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. കൃ​ഷ്ണ കു​മാ​ര്‍ (1), അ​ബ്ദു​ള്‍ ബാ​സി​ത് (2), സ​ഞ്ജീ​വ് (3) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍. സു​ബി​ന്‍ എ​സ് (6) പു​റ​ത്താ​വാ​തെ നി​ന്നു.