തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​ത്സ​വ​ബ​ത്ത പ്ര​ഖ്യാ​പി​ച്ചു. പൂ​ട്ടി​കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 2250 രൂ​പ വീ​തം എ​ക്‌​സ്ഗ്രേ​ഷ്യ ല​ഭി​ക്കും. ഇ​ത്ത​വ​ണ 250 രൂ​പ വ​ർ​ധി​പ്പി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

425 ഫാ​ക്ട​റി​ക​ളി​ലെ 13,835 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്‌ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. എ​ല്ലാ​വ​ർ​ക്കും 250 രൂ​പ​യു​ടെ വീ​തം അ​രി​യും വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി 3.46 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ൽ​പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ഓ​ണം ഉ​ത്സ​വ ബ​ത്ത വ​ർ​ധി​പ്പി​ച്ചു.

ഏ​ജ​ന്‍റു​മാ​രു​ട​യും വി​ൽ​പ​ന​ക്കാ​രു​ടെ​യും ഉ​ത്സ​വ​ബ​ത്ത 500 രൂ​പ ഉ​യ​ർ​ത്തി. 7500 രൂ​പ ല​ഭി​ക്കും. പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഉ​ത്സ​വ​ബ​ത്ത 2500 രൂ​പ​യി​ൽ​നി​ന്ന്‌ 2750 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. 37,000 സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്കും 8700 പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​ണ്‌ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ഇ​തി​നാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന​ത്ത്‌ പൂ​ട്ടി​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ സ​പ്ലൈ​കോ ഓ​ണ​ക്കി​റ്റ്‌ വാ​ങ്ങു​ന്ന​തി​നാ​യി 1000 രൂ​പ​യു​ടെ വീ​തം ഗി​ഫ്‌​റ്റ്‌ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യും. 2149 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ കി​റ്റ്‌ ഉ​റ​പ്പാ​ക്കാ​ൻ 21.49 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന​ത്തെ ഖാ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണ​ക്കാ​ല ഉ​ത്സ​വ ബ​ത്ത 250 രൂ​പ വ​ർ​ധി​പ്പി​ച്ചു. 2000 രൂ​പ​വീ​തം ല​ഭി​ക്കും. 12,500 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്‌ അ​ർ​ഹ​ത. ഇ​തി​നാ​യി 2.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.