രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും
Thursday, August 28, 2025 6:28 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്ത കേസിൽ നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തുനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.
രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. രാഹുലിൽനിന്നു പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽനിന്നു ശേഖരിക്കും.
ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. അതേസമയം, വിഷയത്തിൽ ഇരുമുന്നണികളും പ്രതിഷേധം കടുപ്പിക്കുകയാണ്.