തി​രു​വ​ന​ന്ത​പു​രം: നേ​താ​ക്ക​ൾ ത​മ്മി​ല്‍ സ​മ​വാ​യ​ത്തി​ല്‍ എ​ത്താ​ത്തൻ വൈകുന്നതിനാൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കെ.​എം അ​ഭി​ജി​ത്തി​നെ അ​ധ്യ​ക്ഷ​നാ​ക്കാ​തെ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്നാ​ണ് എ ​ഗ്രൂ​പ്പ് നി​ല​പാ​ട്.

അ​ബി​ന്‍ വ​ര്‍​ക്കി​ക്കാ​യി ഐ ​ഗ്രൂ​പ്പും സ​മ്മ​ര്‍​ദം ചെലുത്തുന്നത് തു​ട​രു​ക​യാ​ണ്. എന്നാൽ ഒ.​ജെ. ജ​നീ​ഷി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നെ കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ത്തെ ഇ​രു ഗ്രൂ​പ്പു​ക​ളും ഒ​രു​പോ​ലെ എ​തി​ര്‍​ത്തു. ഇതോടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ്ര​ഖ്യാ​പ​നം വൈ​കു​മെ​ന്നാ​ണ് സൂ​ച​ന.

ത​ര്‍​ക്കം ഉ​ണ്ടാ​യാ​ല്‍ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ബി​നു ചു​ള്ളി​യി​ലി​ന് ന​ല്‍​കാ​നും ആ​ലോ​ച​ന​യു​ണ്ട്. അ​രി​താ ബാ​ബു​വി​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി വ​നി​താ പ്ര​വ​ര്‍​ത്ത​ക​രും സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കിയിട്ടു​ണ്ട്. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വി​ല്ല.