ആസാമിൽ അഞ്ച്കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാലുപേർ പിടിയിൽ
Thursday, August 28, 2025 8:18 AM IST
ഗോഹട്ടി: ആസാമിൽ അഞ്ച്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്ശേഖരം പിടികൂടി. ഗോഹട്ടിയിലെ പുവാമരയിലാണ് സംഭവം.
650 ഗ്രാം ഹെറോയിനും 10,000 യാബാ ടാബ്ലറ്റുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് പിടികൂടി. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.