കളമശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു
Thursday, August 28, 2025 9:18 AM IST
കൊച്ചി: കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.
ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണം.
ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്.
മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.