കാസർഗോട്ട് ബസ് അപകടം; ആറുപേർക്ക് ദാരുണാന്ത്യം
Thursday, August 28, 2025 2:37 PM IST
കാസർഗോഡ്: യാത്രക്കാരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. കേരള - കർണാടക അതിർത്തിയിലെ കാസർഗോഡ് തലപ്പാടിയിലാണ് അപകടത്തിൽ ഓട്ടോ ഡ്രൈവർ അലി, ആയിഷ, ഹസീന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.
അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.
സാരമായി പരുക്കേറ്റ രണ്ട് പേർ മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. കാസർഗോട്ടു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ബസ്.