ഡിവൈഡറിലിടിച്ച് കാർ തലകീഴായി മറിഞ്ഞു; ആറുപേർക്ക് പരിക്ക്
Friday, August 29, 2025 11:15 PM IST
തിരുവനന്തപുരം: കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. വിദ്യാർഥിനികളായ നാലുപേരും കാറോടിച്ചിരുന്ന വിദ്യാർഥിയും ഇയാളുടെ സുഹൃത്തിനുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം ആറിന് കഴക്കൂട്ടം കാരോട് ദേശീയപാതയിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമുണ്ടായ അപകടത്തിൽ തക്കലയിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
വിഴിഞ്ഞം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.