ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ്: സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
Saturday, August 30, 2025 2:34 AM IST
പാരീസ്: ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ പോരാട്ടത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.
പുരുഷ ഡബിൾസ് വിഭാഗത്തിൽ മലേഷ്യയുടെ ആരോൺ കിയ-സോ വൂയ് യിക്ക് സഖ്യത്തിനെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ജയം. സ്കോർ: 21-12, 21-19.