ലാലീഗ: വലൻസിയയ്ക്ക് തകർപ്പൻ ജയം
Saturday, August 30, 2025 3:12 AM IST
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഗെറ്റാഫെയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വലൻസിയ വിജയിച്ചത്.
മൗക്റ്റർ ഡിയഖാബി, അർനൗറ്റ് ഡാൻജുമ, ഹ്യൂഗോ ഡ്യൂറോ എന്നിവരാണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡിയഖാബി 30-ാം മിനിറ്റിലും ഡാൻജുമ 54-ാം മിനിറ്റിലും ഡ്യൂറോ 90+7ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ വലൻസിയയ്ക്ക് നാല് പോയിന്റായി.