കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം; ശരീരാവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നു
Saturday, August 30, 2025 6:00 AM IST
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായതായാണ് സൂചന. സ്ഫോടനത്തിൽ വീട് തകർന്നു.
വീട്ടിൽ ശരീരാവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നുണ്ട്. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. കണ്ണപുരം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അപകടസ്ഥലത്തുനിന്നും പൊട്ടാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തി.