ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
Saturday, August 30, 2025 8:05 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തർ ഇന്ന് കളത്തിലിറങ്ങും. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്.
ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തിൽ ചെൽസി ഫുൾഹാനിം നേരിടും. സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം 7.30 നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, എവർട്ടൺ എന്നീ ടീമുകൾക്ക് മത്സരമുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയേയും ടോട്ടനം ബേൺമൗത്തിനേയും എവർട്ടൺ വൂൾവ്സിനെയും നേരിടും. ആഴ്സണൽ, ലിവർപൂൾ, ടോട്ടനം എന്നീ ടീമുകൾക്ക് ആറ്റ് പോയിന്റ് വീതമാണുള്ളതെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ആഴ്സണൽ ആണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.