ഉത്തരാഖണ്ഡിൽ കനത്ത മഴയും മേഘവിസ്ഫോടനവും; ആറുപേർ മരിച്ചു
Saturday, August 30, 2025 9:00 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘസ്ഫോടനത്തിലും ആറു പേർ മരിച്ചു. 11 പേരെ കാണാതായി.
മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്രി, ബാഗേശ്വർ ജില്ലകളിലാണ് ദുരന്തമുണ്ടായത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.