കോട്ടയത്ത് ആദ്യമായി കഞ്ചാവ് മിഠായി പിടികൂടി എക്സൈസ് റേഞ്ച് ടീം
Saturday, August 30, 2025 9:38 AM IST
കോട്ടയം: കോട്ടയത്ത് ആദ്യമായി കഞ്ചാവ് മിഠായി പിടികൂടി കോട്ടയം എക്സൈസ് റേഞ്ച് ടീം. ആസാം സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് എക്സൈസ്1.100 കിഗ്രാം കഞ്ചാവും, ബ്രൗൺഷുഗറും, 27കഞ്ചാവ് മിഠായികളും പിടിച്ചത്.
അസാമിൽ നിന്നും ഇയാൾ ഹെറോയിനും, കഞ്ചാവ് മറ്റും കോട്ടയത്തു എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നു കോട്ടയം റേഞ്ചിലെ എക്സൈസ് ഷാഡോ ടീം ദിവസങ്ങളായി ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് ഇയാളുടെ റൂം കണ്ടെത്തി റെയ്ഡ് നടത്താനായത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്, അനധികൃത മദ്യ- മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.