കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ർ​ധി​ച്ചു. പ​വ​ന് ഇ​ന്ന് 1200 രൂ​പ കൂ​ടി​യ​തോ​ടെ സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് എ​ന്ന നി​ല​യി​ല്‍ എ​ത്തി.

76,960 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്റെ വി​ല. ഗ്രാ​മി​ന് 150 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 9620 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 73,200 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു മാ​സം കൊ​ണ്ട് 3700 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. എ​ട്ടി​ന് 75,760 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പി​ന്നീ​ട് 20-ാം തീ​യ​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2300 രൂ​പ താ​ഴ്ന്ന സ്വ​ര്‍​ണ​വി​ല തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തി​രി​ച്ചു​ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.