കണ്ണപുരം സ്ഫോടനം; മരിച്ചത് കണ്ണൂർ സ്വദേശി മുഹമ്മദ് ആഷാം
Saturday, August 30, 2025 11:39 AM IST
കണ്ണൂർ: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചയാൾ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണെന്ന് പോലീസ്.
പോലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം.
സ്ഫോടനത്തില്‍ അനൂപ് മാലിക്കിന് ഏതിരെ പോലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പൊടിക്കുണ്ട് സ്ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനുപ് മാലിക്കിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പോലീസ് നല്കുന്ന വിവരം.