ടോ​ക്കി​യോ: ജ​പ്പാ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ഗേ​രു ഇ​ഷി​ബ​യ്‌​ക്കൊ​പ്പം ബു​ള്ള​റ്റ് ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യാ​ത്ര.

ടോ​ക്കി​യോ​യി​ല്‍​നി​ന്ന് സെ​ന്‍​ഡാ​യി​ലേ​ക്കാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും യാ​ത്ര. സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

സെ​ന്‍​ഡാ​യി​ല്‍ എ​ത്തി​യ ന​രേ​ന്ദ്ര മോ​ദി ജാ​പ്പ​നീ​സ് റെ​യി​ല്‍​വേ​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ലോ​ക്കോ പൈ​ല​റ്റു​മാ​രെ​യും സ​ന്ദ​ര്‍​ശി​ച്ചു.

വി​ക​സ​ന​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും യാ​ത്ര​യെ​ന്നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ ബു​ള്ള​റ്റ് ട്രെ​യി​ന്‍ യാ​ത്ര​യെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ണ്‍​ധീ​ര്‍ ജ​യ്‌​സ്വാ​ള്‍ വി​ശേ​ഷി​പ്പി​ച്ച​ത്. 16 ജാ​പ്പ​നീ​സ് പ്ര​വി​ശ്യ​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ന​രേ​ന്ദ്ര മോ​ദി ജ​പ്പാ​നി​ലെ​ത്തി​യ​ത്. 15-ാം ഇ​ന്ത്യ-​ജ​പ്പാ​ന്‍ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ജ​പ്പാ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മോ​ദി ചൈ​ന​യി​ലേ​ക്ക് തി​രി​ക്കും. ഇ​വി​ടെ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗു​മാ​യും റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.