രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Saturday, August 30, 2025 12:59 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ഔദ്യോഗിക പരിപാടികളിലും ക്ലബ്ബുകളുടെ പരിപാടികളിലും പങ്കെടുക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.