കണ്ണപുരത്ത് പൊട്ടിയത് ബോംബ് അല്ല, ഗുണ്ട്: ബിനീഷ് കോടിയേരി
Saturday, August 30, 2025 2:48 PM IST
കണ്ണൂർ: കണ്ണപുരത്ത് ഒരാൾ മരിക്കാനിടയായ സ്ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി.
യാഥാർഥ്യം വളച്ചൊടിക്കുന്ന കോൺഗ്രസ് സൈബർ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണം. ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.
പടക്കക്കരാറുകാരനായ കോൺഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാൻവേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നുള്ള കമന്റുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം