കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ട്: പ്രതിപക്ഷ നേതാവ്
Saturday, August 30, 2025 3:13 PM IST
തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബിജെപിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു. സിപിഎമ്മും കരുതിയിരിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണ്. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സംഘപരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പാ സംഗമത്തിന് യുഡിഎഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന് പറഞ്ഞു.