ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് "ഹ്യൂമൻ ജിപിഎസ്' എന്ന ബാഗു ഖാൻ ; സ്ഥിരീകരിച്ച് സൈന്യം
Saturday, August 30, 2025 3:37 PM IST
ശ്രീനഗർ:ജമ്മുകാഷ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടുഭീകരരിൽ ഒരാൾ ഹ്യൂമൻ ജിപിഎസ് എന്നറിയപ്പെടുന്ന ബാഗു ഖാൻ. പതിറ്റാണ്ടുകളായി സുരക്ഷാസേനകൾ തിരഞ്ഞുകൊണ്ടിരുന്നയാളാണ് സമുന്ദർ ചാച്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാഗു ഖാൻ.
1995 മുതൽ നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉൾപ്പെട്ടയാളാണ് ബാഗു ഖാൻ. നുഴഞ്ഞു കയറാനുള്ള എല്ലാ വഴികളും ഇയാൾക്ക് അറിയാമായിരുന്നു. അതിനാലാണ് ഹ്യൂമൻ ജിപിഎസ് എന്ന പേര് ഇയാൾക്ക് ലഭിച്ചത്.
ഇയാളുടെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. പാക്കിസ്ഥാനിലെ മുസാഫറാബാദ് നിവാസിയാണ് ബാഗു ഖാൻ. ഇയാൾക്ക് ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീനുമായും ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 23 ന് നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.