നെഹ്റുട്രോഫി വള്ളംകളി; ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ ലൈനപ്പായി
Saturday, August 30, 2025 4:47 PM IST
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഫൈനൽ ലൈനപ്പായി. നടുഭാഗം,നിരണം,വീയപുരം,മേൽപ്പാടം എന്നീ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
നാലാം ഫീറ്റ്സിൽ മത്സരിച്ച പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് ഏറ്റവും കുറച്ച് സമയത്ത് ഫിനിഷ് ചെയ്തത്. 4 മി 20 സെ കൊണ്ടാണ് നടുഭാഗം ഫിനിഷ് ചെയ്തത്. നാലാം ഫീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബിന്റെ നിരണം 4മി 21സെ കൊണ്ടാണ് ഫിനിഷ് ചെയ്തത്.
ആറാം ഫീറ്റ്സിൽ മത്സരിച്ച വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരം 4 മി 21 സെ കൊണ്ടും മൂന്നാം ഫീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം 4 മി 22 സെ കൊണ്ടും ഫിനിഷ് ചെയ്തു.
കഴിഞ്ഞ തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും ഫൈനലിലെത്തിയിരുന്നു. കാരിച്ചാലിൽ മത്സരിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് 2024ൽ കിരീടം സ്വന്തമാക്കിയത്.