മണ്ണിടിച്ചിൽ;19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി
Sunday, August 31, 2025 11:44 PM IST
ന്യൂഡൽഹി: കനത്ത മഴയിൽ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായ പവർ ഹൗസിലേക്കുള്ള തുരങ്കത്തിലേക്കാണ് മണ്ണിടിഞ്ഞത്.
വലിയ പാറക്കല്ലുകൾ വീണ് തുരങ്കത്തിന്റെ പ്രവേശന കവാടം മൂടിപ്പോയെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇവരെ ഉടൻ പുറത്തെത്തിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദുരന്തനിവാരണ സേനയും പോലീസും സ്ഥലത്തെത്തി.