ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെതിരെ ലിവർപൂളിന് ജയം
Monday, September 1, 2025 12:11 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് വേണ്ടി ഡോമിനിക്ക് ഷോബോസ്ലായ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് ഒമ്പത് പോയിന്റായി. ഇതോടെ നിലവിലെ ചാമ്പ്യൻമാർ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.