കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോം​സ്റ്റേ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ. ചേ​രാ​ന​ല്ലൂ​ർ ഇ​ട​യ​ക്കു​ന്നം സ്വ​ദേ​ശി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നീ​ഷി(24)​നെ​യാ​ണ് ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ത്രീ​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന ഹോം​സ്റ്റേ​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഓ​ഗ​സ്റ്റ് 18 ന് ​ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ആ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യാ​ണ് കേ​സി​ലെ പ​രാ​തി​ക്കാ​രി. ഇ​വ​ർ ചി​റ്റൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. യു​വ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്‌​മാ​ർ​ട്ട് വാ​ച്ചും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്‌​തു​ക്ക​ളും യു​വ​തി​യു​ടെ പ​ഠ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ട​ക്ക​മാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നെ​ങ്കി​ലും മാ​സ്‌​ക് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി. മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്‌​ത​പ്പോ​ൾ താ​ൻ മു​ൻ​പ് ന​ട​ത്തി​യ മ​റ്റ് പ​ല മോ​ഷ​ണ​ങ്ങ​ളെ കു​റി​ച്ച് കൂ​ടി ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.