ബി​ഹാ​ർ: ബി​ഹാ​റി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യ്ക്ക് ഇ​ന്ന് സ​മാ​പ​നം. രാ​വി​ലെ 11ന് ​പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ന​ത്ത് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും.

ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ൾ​ക്കൊ​പ്പം ഗാ​ന്ധി മൈ​താ​ന​ത്തു​നി​ന്നും​രാ​ഹു​ൽ ഗാ​ന്ധി അം​ബേ​ദ്ക​ർ പാ​ർ​ക്കി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12.45ന് ​അം​ബേ​ദ്ക​ർ പ്ര​തി​മ​യി​ൽ എ​ല്ലാ​വ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങും.

ച​ട​ങ്ങ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി​പ്ര​ക​ട​ന​മാ​ക്കി മാ​റ്റാ​നാ​ണ് ശ്ര​മം. ബി​ഹാ​റി​ലേ​ത് തു​ട​ക്കം മാ​ത്രാ​ണെ​ന്നും കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വോ​ട്ട് ക​വ​ർ​ച്ച​യ്ക്ക് എ​തി​രാ​യ മാ​ർ​ച്ചു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​ഖ്യാ​പ​നം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​റ്റ്ന​യി​ലെ​ത്തി​യി​ട്ടു​ണ്ട്.