മാ​ഡ്രി​ഡ്: ലാ​ലീ​ഗ മ​ത്സ​ര​ത്തി​ൽ‌ ക​രു​ത്ത​രാ​യ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യോ വ​ല്ലെ​ക്കാ​നോ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ല​മൈ​ൻ യ​മാ​ലാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഫ്രാ​ൻ പെ​രെ​സ് ആ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഏ​ഴ് പോ​യി​ന്‍റാ​യി. നാ​ല് പോ​യി​ന്‍റാ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്കു​ള്ള​ത്. ബാ​ഴ്സ നാ​ലാം സ്ഥാ​ന​ത്തും റ​യോ വ​ല്ലെ​ക്കാ​നോ പ​ത്താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.