ലാലീഗ: ബാഴ്സയെ സമനിലയിൽ തളച്ച് റയോ വല്ലെക്കാനോ
Monday, September 1, 2025 8:28 AM IST
മാഡ്രിഡ്: ലാലീഗ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ച് റയോ വല്ലെക്കാനോ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാലാണ് ഗോൾ നേടിയത്. ഫ്രാൻ പെരെസ് ആണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ബാഴ്സലോണയ്ക്ക് ഏഴ് പോയിന്റായി. നാല് പോയിന്റാണ് റയോ വല്ലെക്കാനോയ്ക്കുള്ളത്. ബാഴ്സ നാലാം സ്ഥാനത്തും റയോ വല്ലെക്കാനോ പത്താം സ്ഥാനത്തുമാണുള്ളത്.