എരഞ്ഞിപ്പാലത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആൺ സുഹൃത്ത് കസ്റ്റഡിയിൽ
Monday, September 1, 2025 10:39 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്.
സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.