മന്ത്രി ബിന്ദു ആശുപത്രിയിൽ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Monday, September 8, 2025 7:19 PM IST
തിരുവനന്തപുരം: അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ ആറ് മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. തൃശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ദുഃഖം രേഖപ്പെടുത്തി.
തൃശൂരിലെ മുഴുവൻ പുലികൾക്കും പുലിക്കളി സംഘങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.