തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ലെ ശുചിമുറിയിൽ പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​സേ​നാ പി​ടി​കൂ​ടി വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ഷാ​ർ​ജ​യി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു പുകവലിച്ചത്.

വി​മാ​ന​ത്തി​ൽ പു​ക​വ​ലി​ച്ച​തി​നെതു​ട​ർ​ന്ന് അ​ലാ​റാം മു​ഴ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന​മെ​ത്തി​യ​ശേ​ഷം ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെതു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.