ജ​റു​സ​ലേം: യെ​മ​നി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ സ​നാ​യു​ടെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൽ ജൗ​ഫി​ൽ ന‌​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 130 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹൂ​തി​ക​ളു​ടെ സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 30ന് ​സ​നാ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​സ്ര​യേ​ൽ ഖ​ത്ത​റി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് യെ​മ​നി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 പ​ല​സ്തീ​ൻ​കാ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു.