ഏറ്റവും കൂടുതൽ പോലീസ് മർദനം നടന്നത് യുഡിഎഫ് കാലത്ത്: മന്ത്രി വി. ശിവൻകുട്ടി
Thursday, September 11, 2025 12:35 PM IST
കൊച്ചി: കസ്റ്റഡി മർദന വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ചു കാണിക്കുകയാണെന്നും ഏറ്റവും കൂടുതൽ പോലീസ് മർദ്ദനം നടന്നത് യുഡിഎഫ് കാലത്താണെന്നും ശിവൻകുട്ടി ആരോപിച്ചു.
നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കെ-ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ കേരളത്തിൽ വലിയ കെടുതികൾ ഉണ്ടാകുമെന്നും വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.