മുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. മയൂരി ഗൗരവ് തോസർ(23) ആണ് മരിച്ചത്.

ജൽഗാവിലാണ് സംഭവം. നാലു മാസങ്ങൾക്ക് മുൻപായിരുന്നു മയൂരിയുടെ വിവാഹം. സ്ത്രീധനം ആവശ്യപ്പെട്ട് മയൂരിയെ ഭർതൃബന്ധുക്കൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.

നാല് മാസത്തിനിടെ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും മകളെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കി. മകളുടെ ഭർതൃവീട്ടുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.