കൊ​ച്ചി: അ​ന്ത​രി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.

മ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ പൊ​തു​ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പി.​പി. ത​ങ്ക​ച്ച​ൻ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ പെ​രു​മ്പാ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ക​പ്പ​റ​മ്പ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​വി​ടെ​വ​ച്ചാ​കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.